പശുവിന് സിസേറിയൻ, പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി; അപൂർവ്വം

മലയിൻകീഴിൽ പശുവിന് സിസേറിയനിലൂടെ പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മലയിൻകീഴിൽ പശുവിന് സിസേറിയനിലൂടെ പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി. പേയാട് തച്ചോട്ടുകാവിലെ ശശീധരൻ എന്ന ക്ഷീരകർഷകന്റെ പശുവാണ് അപൂർവ്വ പശുക്കുട്ടിയെ പ്രസവിച്ചത്. പശുക്കുട്ടി ​ഗർഭാവവസ്ഥയിൽ തന്നെ ചത്തുപോയിരുന്നു. 

വ്യാഴാഴ്ച അതിരാവിലെ മുതൽ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു. പശുവിന്റെ മൂന്നാമത്തെ പ്രസവം ആയിരുന്നു. ഏഴ് മണിയായിട്ടും പ്രസവം നടക്കാതെ വന്നപ്പോഴാണ് ശശിധരൻ പരിചയക്കാരനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വേണുഗോപാലിനെ വിളിച്ചു വരുത്തിയത്.

അതിസങ്കീർണമാണെന്ന് കണ്ടെത്തിയത്തിനെത്തുടർന്ന് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.എ കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. എസ് ബിജേഷ് എന്നിവരെ കൂടി വിളിച്ചു വരുത്തി. സിസേറിയൻ ശാസ്ത്രക്രിയ ചെയ്യേണ്ടതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രാവിലെ 10ന് ആരംഭിച്ച ശസ്ത്രക്രിയ രണ്ടോടെ അവസാനിപ്പിച്ചപ്പോൾ ഗർഭാവവസ്ഥയിൽ തന്നെ ചത്തുപോയ രണ്ടു തലയും രണ്ടു വാലും ഉള്ള രൂപത്തെയാണ് പുറത്തെടുത്തത്. ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങൾ ഉള്ള പൈക്കുട്ടികൾ ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവ്വമാണെന്ന് ഡോ. ആർ വേണുഗോപാൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com