ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; അടിയില്‍ കുടുങ്ങിയ പത്തു വയസ്സുകാരി മരിച്ചു

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ജീപ്പുയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്
അപകടത്തില്‍പ്പെട്ട ജീപ്പ്/ ടിവിദൃശ്യം
അപകടത്തില്‍പ്പെട്ട ജീപ്പ്/ ടിവിദൃശ്യം

കൊല്ലം: ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. എംസി റോഡില്‍ കൊട്ടാരക്കര പനവേലില്‍ ആയിരുന്നു അപകടം. 

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ജീപ്പില്‍ നിവേദ അടക്കം ഒമ്പതുപേരുണ്ടായിരുന്നു. നാഗര്‍കോവിലിലെ ഒരു ബന്ധു വീട്ടില്‍ പോയശേഷം മടങ്ങി വരുമ്പോഴായിരുന്നു അപകടം. 

നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയില്‍ പത്തുവയസ്സുകാരി നിവേദ പെട്ടുപേയി. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ജീപ്പുയര്‍ത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ആദ്യം കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 

പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, ജീപ്പിന്റെ കേടുപാടുകളാണോ അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com