പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2023 07:38 AM  |  

Last Updated: 27th January 2023 07:38 AM  |   A+A-   |  

faisy

എം കെ ഫൈസിയുടെ പ്രസംഗം/ ടിവി ദൃശ്യം

 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തില്‍, പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

''ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കില്‍ ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല''- എം കെ ഫൈസി പറഞ്ഞു. 

മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 തപാല്‍ ബാലറ്റ് കാണാതായ സംഭവം: ജനപ്രാതിനിധ്യ നിയമപ്രകാരം പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ