റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് 

മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: സ്‌കൂൾ പരിസരങ്ങളിലെ കടകളിൽനിന്ന് മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണർ അറിയിച്ചു.

കൊണ്ടുനടന്ന് വിൽക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിക്കുന്നു. നിരോധിച്ച റോഡമിൻ-ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികൾ ആരോഗ്യത്തിന് ഹാനികരമാണ്. ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കിയശേഷം വേണം വാങ്ങാൻ. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികൾ മാത്രം വാങ്ങണമെന്നും നിർദേശത്തിൽ പറയുന്നു. 

ഗുണനിലവാരമില്ലാത്ത മിഠായികൾ സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com