കൊച്ചിയിലെ റോഡുകളില്‍ 'ഓപ്പറേഷന്‍ കോമ്പിങ്'; കുടുങ്ങിയത് 370 പേര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2023 09:56 AM |
Last Updated: 29th January 2023 09:56 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയിലെ റോഡുകളില്‍ 'ഓപ്പറേഷന്‍ കോമ്പിങ്ങുമായി' പൊലീസ്. രാത്രി പരിശോധനയില്‍ 370 പേര്‍ കുടുങ്ങി.
കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ സിറ്റി പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി റോഡുകളിലും.
മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ