'ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള മുന്നൊരുക്കം'- ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd July 2023 05:37 PM |
Last Updated: 02nd July 2023 05:42 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള മുന്നൊരുക്കമാണ്. അതിനെ ശക്തമായി സിപിഎം എതിർക്കും.
പ്രക്ഷോഭത്തിലേക്ക് സമസ്തയെ ക്ഷണിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരേയും ഇക്കാര്യത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കും. വിഷയത്തിൽ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാടിനേയും അദ്ദേഹം ചോദ്യം ചെയ്തു. വിഷയത്തിലെ കോൺഗ്രസ് നിലപാട് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളേയും അദ്ദേഹം വിമർശിച്ചു. കള്ളമാണെന്നു ഉറപ്പുള്ള കാര്യം വിളിച്ചു പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നതെന്നു അദ്ദേഹം വിമർശിച്ചു. സിപിഎമ്മിനും സർക്കാരിനും എതിരെ വൻ തോതിൽ കള്ളം പ്രചരിപ്പിക്കുന്നു. പുതിയ വിവാദം വരുന്നതു വരെ അതുവരെയുള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുകയാണ്.
മാധ്യമ പ്രവർത്തനത്തിന്റെ നിലവാര തകർച്ചയ്ക്ക് എതിരെ കോടതി പോലും നിലപാടെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം; ഇടത് മുന്നണിയില്‍ തുടരും: എകെ ശശീന്ദ്രന്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ