‌‌യുവതിവരുന്നത് ദൂരെനിന്ന് കണ്ടു, അടുത്തെത്തിയപ്പോൾ നഗ്നതാപ്രദർശനം; കാമറയിൽ കുടുക്കി, 45കാരൻ പിടിയിൽ 

പെൺകുട്ടി നൽകിയ വിവരങ്ങളുടേയും വിഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോട്ടയം: യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. 45കാരനായ സിബി ചാക്കോ എന്നയാളാണ് പിടിയിലായത്. യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയപ്പോൾ സംഭവം കാമറയിൽ പകർത്തി യുവതി പൊലീസിൽ പരാതി നൽകി. പെൺകുട്ടി നൽകിയ വിവരങ്ങളുടേയും വിഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിയായ സിബി കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെ പനച്ചിക്കാട് മൂലക്കുളം നീലംചിറയിൽ നടുറോഡിൽ വച്ചാണ് ഇയാൾ യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റും സ്റ്റിക്കർ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്. യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്നതാപ്രദർശനം നടത്തി. യുവതി വിഡിയോ പകർത്തുകയും ആക്രോശിക്കുകയും ചെയ്തതോടെ ഇയാൾ ബൈക്കെടുത്ത് മടങ്ങി. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യയുമായി വേർപിരിഞ്ഞുകഴിയുകയാണ് ഇയാൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com