ചാലിയത്ത് ബോട്ട് കടലില്‍ കുടുങ്ങി; വടകരയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞുവീണു, റോഡുകളില്‍ വന്‍ വെള്ളക്കെട്ട്

By സമകാലിക മലയാളം ഡെസ്ക്       |   Published: 05th July 2023 05:35 PM  |  

Last Updated: 05th July 2023 05:35 PM  |   A+A-   |  

sea level

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന്  ചാലിയത്ത് ബോട്ട് കടലില്‍ അകപ്പെട്ടു. മൂന്ന് ദിവസം മുമ്പ് ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ യുകെ സണ്‍സ് എന്ന ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം അഞ്ചുപേരാണ് ബോട്ടില്‍ ഉള്ളത്. വടകര താലൂക്ക് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ചേര്‍ന്നുള്ള മതിലാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.

കോഴിക്കോട് കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. മാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണിപറമ്പ് പഴയം കുന്നത്ത് ഗിരിജയുടെ കുടുംബം താമസിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്നത്. 

ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടം നടന്നത്. കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് അനുവദിച്ചതിനെതുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ചെറിയ വീട് പൊളിച്ച് ഷെഡിലേക്ക് താമസം മാറ്റിയിരുന്നു. ഫര്‍ണിച്ചറുകള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ മുഴുവന്‍ നശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ അതിതീവ്രമഴ; കണ്ണൂരില്‍ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ