മുൻ എംഎൽഎ ജോർജ് എം തോമസിനെ സിപിഎം സസ്‌പെൻഡ് ചെയ്‌തു

By സമകാലിക മലയാളം ഡെസ്ക്       |   Published: 15th July 2023 07:52 AM  |  

Last Updated: 15th July 2023 07:52 AM  |   A+A-   |  

george

ജോർജ് എം തോമസ്/ ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയും കർഷക സംഘം ജില്ലാ നേതാവുമായ ജോർജ് എം തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. പോഷക സംഘടനകൾ അടക്കമുള്ളവയുടെ ഭാരവാഹിത്വത്തിൽ നിന്നും ജോർജിനെ നീക്കനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

സാമ്പത്തിക ക്രമക്കേടും ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തി എന്ന ​ഗുരുതര കണ്ടത്തെലിനെ തുടർന്നാണ് നടപടി. ജില്ലാ നേതൃത്വത്തിനു നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർ‌ന്ന് പാർട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പരാതി നൽകുകയായിരുന്നു. പരാതിയിൽ പറയുന്ന പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ജോർജ് എം.തോമസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി അന്വേഷണ കമ്മിഷൻ കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകളുമായി പുഴയില്‍ ചാടിയ ഗര്‍ഭിണി മരിച്ചു; അഞ്ചുവയസുകാരിക്കായി തിരച്ചില്‍​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ