വ്യാജ രേഖയുമായി സർക്കാർ ജോലിക്ക് എത്തി; കൊല്ലത്ത് യുവതി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th July 2023 09:14 PM |
Last Updated: 15th July 2023 09:14 PM | A+A A- |

ടെലിവിഷൻ സ്‌ക്രീന്‍ഷോട്ട്
കൊല്ലം: വ്യാജ രേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. കൊല്ലത്താണ് സംഭവം. വാളത്തുങ്കൽ സ്വദേശി ആർ രാഖിയാണ് പിടിയിലായത്.
റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ സഹിതമാണ് യുവതി ജോലിക്കെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് വ്യാജ രേഖയുമായി ജോലിക്കെത്തിയത്.
യുവതി കൊണ്ടു വന്ന രേഖകളെല്ലാം വ്യാജമാണെന്നു പൊലീസും പിഎസ്‌സിയും വ്യക്തമാക്കി. താലൂക്ക് ഓഫീസിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യാനായിരുന്നു രാഖി എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ