കൈക്കൂലി കേസ്: എസ്ഐക്കും വില്ലേജ് ഓഫീസർക്കും അഞ്ച് വർഷം തടവും പിഴയും

By സമകാലിക മലയാളം ഡെസ്ക്       |   Published: 22nd July 2023 07:12 PM  |  

Last Updated: 22nd July 2023 07:12 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് ശിക്ഷ. ക്രിമിനൽ കേസിലെ പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങിയ എസ്ഐക്കും ഭൂമിക്ക് പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസർക്കുമാണ് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇരുവർക്കും അഞ്ച് വർഷം തടവാണ് ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിലായി തടവിനു പുറമേ അറുപത്തയ്യായിരം രൂപയും പ്രതികൾ പിഴയായി അടക്കണം. 

ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ, കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്റഫ് എന്നിവരാണ് പ്രതികൾ. 2016ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ മുഹമ്മദ് അഷ്റഫിനെ പിടികൂടിയത്.  കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഷ്റഫിന് രണ്ട് വകുപ്പുകളിലായാണ് അഞ്ചുവർഷം തടവ് വിധിച്ചിരിക്കുന്നത്. ഭൂമിക്ക് പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ 2009 സെപ്റ്റംബറിൽ ആണ് പ്രഭാകരൻ നായരെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം കൈക്കൂലി നൽകിയിട്ടും നടപടി സ്വീകരിക്കാതെ വീണ്ടും പണം ചോദിച്ചപ്പോഴായിരുന്നു പ്രഭാകരൻ നായർ അറസ്റ്റിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സ്കൂളുകളില്‍ കലാ - കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ