'ക്ഷേത്ര നടത്തിപ്പിന് പൊലീസുകാർ മാസം തോറും 20 രൂപ നൽകണം'; പണപ്പിരിവ്‌ സർക്കുലർ പിൻവലിച്ച് കോഴിക്കോട് കമ്മീഷണർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2023 08:52 PM  |  

Last Updated: 23rd July 2023 08:52 PM  |   A+A-   |  

Muthalakulam_Sree_Bhadrakali_Temple

മുതലക്കുളം ഭദ്രകാളി ക്ഷേത്രം, വിവാ​ദ സർക്കുലർ

 

കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് സംഭാവന നൽകണമെന്ന ജില്ല പൊലീസ് മേധാവിയുടെ സർക്കുലർ പിൻവലിച്ചു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് പൊലീസുകാരിൽ നിന്ന് പണം റിക്കവറി നടത്തുമെന്ന് കാണിച്ച് നൽകിയ സർക്കുലറാണ് പിൻവലിച്ചത്. സർക്കുലർ വിവാ​ദമായതിന് പിന്നാലെയാണ് നടപടി. 

പൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നൽകണമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. സേനയിലെ ഒരു വിഭാ​ഗം അതൃപ്തി അറിയിച്ചതോടെയാണ് സർക്കുലർ‌ പിൻവലിച്ചത്. നേരത്തെ പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് പണം പിരിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സർക്കുലർ ഇറക്കിയത്. ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽനിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ