തെരഞ്ഞെടുപ്പ് വേണ്ട, ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കാം; ജനാധിപത്യത്തിന് 'പുതിയ മാതൃകയെന്ന്' സുധീരന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം കണക്കിലെടുത്ത് പുതുപ്പള്ളിയിലെ പിന്‍ഗാമിയെ ഉപതെരഞ്ഞെടുപ്പിലാതെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര, വി എം സുധീരന്‍/ഫയല്‍
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര, വി എം സുധീരന്‍/ഫയല്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം കണക്കിലെടുത്ത് പുതുപ്പള്ളിയിലെ പിന്‍ഗാമിയെ ഉപതെരഞ്ഞെടുപ്പിലാതെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. 'ഈ ഉപതെരഞ്ഞെടുപ്പില്‍ മാത്രം മതി ഇത്തരമൊരു രീതി. ഇതെന്റെ നിര്‍ദേശമാണ്. നെഞ്ചില്‍ കൈവെച്ച് ഞാന്‍ പറയുകയാണ്. അതൊരു പുതിയ തുടക്കമായിരിക്കും'.- കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സുധീരന്‍ പറഞ്ഞു.

'നമുക്ക് രാഷ്ട്രീയത്തിന് വേറെയും സമയമുണ്ടല്ലോ. ഇവിടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരികുകയാണല്ലോ. എല്ലാവരും ചിന്തിക്കണം. എന്റെ മനസില്‍ തോന്നിയ ആശയമാണിത്. ചാണ്ടി ഉമ്മന്‍ വരുമെന്നാണ് നാമെല്ലാം പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ നാം ചിന്തിക്കണം. തെരഞ്ഞെടുപ്പില്ലാതെ ആദരവ് പ്രകടിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സുധീരന്‍ പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com