ബൈക്ക് ഓടിക്കുന്നതിനിടെ സ്വയംഭോ​ഗം, ബം​ഗളൂരുവിൽ മലയാളി യുവതിക്ക് ദുരനുഭവം: റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ട്വിറ്ററിലൂടെയാണ് ആതിര തനിക്കു നേരിട്ട മോശം അനുഭവം പങ്കുവച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: യാത്രയ്ക്കിടെ മലയാളി യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബം​ഗളൂരുവിലാണ് സംഭവമുണ്ടായത്. കൊട്ടാരക്കര സ്വദേശിനിയായ ആതിര പുരുഷോത്തമനാണ് മോശം അനുഭവുമണ്ടായത്. ട്വിറ്ററിലൂടെയാണ് ആതിര തനിക്കു നേരിട്ട മോശം അനുഭവം പങ്കുവച്ചത്. തുടർന്ന് റാപ്പിഡോ ഡ്രൈവറായ ഹാവേരി സ്വദേശി കെ. ശിവപ്പയെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സാമൂഹിക പ്രവർത്തകയായ യുവതി മണിപ്പുരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത് ബൈക്ക് ടാക്സിയിൽ മടങ്ങുകയായിരുന്നു. വിജനമായ പ്രദേശത്തുവച്ചാണ് യുവാവ് മോശമായി പെരുമാറിയത്. ഒരു കൈകൊണ്ടാണ് ഇയാൾ വണ്ടിയോടിച്ചത്. തന്റെ സുരക്ഷയെ ഭയന്ന് താൻ നിശബ്ദയായി വണ്ടിയിൽ ഇരുന്നു എന്നാണ് ആതിര കുറിക്കുന്നത്. തുടർന്ന് വീട് എത്തുന്നതിന് 200 മീറ്റർ മുൻപു തന്നെ ഇവർ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 

എന്നാൽ യാത്രയ്ക്ക് ശേഷവും ഇയാൾ ഫോൺ വിളിക്കുകയും വാട്സ്ആപ്പിൽ സന്ദേശം അയക്കുന്നത് തുടരുകയുമായിരുന്നു. നമ്പർ ബ്ലോക് ചെയ്തിട്ടും മറ്റു പല നമ്പറുകളിൽ നിന്ന് ഇയാൾ ഫോൺ വിളിക്കുകയാണെന്നും യുവതി പറഞ്ഞു. ഇതോടെയാണ് വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവച്ച് തനിക്ക് നേരിട്ട ദുരനുഭവം കുറിച്ചത്. സംഭവം ചർച്ചയായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെ താമസിക്കുന്നയാളുടെ വെബ് ടാക്സി അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി റൈഡിന് എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com