'ഏതൊരാള്‍ക്കും സംശയം ഉണ്ടാകും; മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മാത്രം ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം'

ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നത്. അതാണ് എല്ലാവരിലും സംശയം ഉണ്ടാക്കുന്നത്. 
ഇപി ജയരാജന്‍
ഇപി ജയരാജന്‍

കണ്ണൂര്‍:  കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം  കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോള്‍ മാത്രമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പിന്നെ ഒരാള്‍ പ്രസംഗിക്കുമ്പോഴും  ആ പരിപാടി കഴിഞ്ഞപ്പോഴൊന്നും ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിക്കുകയോ മുദ്രാവാക്യം വിളിയോ ഉണ്ടായില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അസ്വാഭാവികമായി എന്തുണ്ടായാലും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയെന്നത് പൊലീസ് നടപടിയുടെ ഭാഗമാണ്. അത്തരമൊരു അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. എഫ്‌ഐആറില്‍ ഒരാളുടെ പേര് പോലുമില്ലെന്നും ജയരാജന്‍ പറഞ്ഞു. 

ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് ഇത്രമാത്രം ഭയപ്പെടുന്നതെന്നും ജയരാജന്‍ ചോദിച്ചു.  അതാണ് എല്ലാവരിലും സംശയം ഉണ്ടാക്കുന്നത്. അയ്യാങ്കാളി ഹാളിലുണ്ടായത് എല്ലാവരും കണ്ടിട്ടുള്ളതാണെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്ക് ഒരു അപശബ്ദം പുറപ്പെടുവിക്കുന്നു. അത് കേട്ട ഏതൊരാള്‍ക്കും ഇത് സംബന്ധിച്ച സംശയം ഉണ്ടാകും. ഒരു യന്ത്രതകരാര്‍ ആണെന്ന് അപ്പോള്‍ ആരും ധരിക്കുകയില്ല. ശബ്ദം വന്നില്ലെങ്കില്‍ യന്ത്രതകരാര്‍ ആണെന്ന് പറയാം. ഇത് പൂര്‍ണമായും അപശബ്ദമാണ് ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com