മദ്യവില്‍പ്പന രണ്ടരശതമാനം കൂടി; 340 കോടി രൂപയുടെ നികുതി വര്‍ധന

ഇതിലൂടെ സര്‍ക്കാരിന് 340  കോടിയുടെ നികുതി വര്‍ധനയുണ്ടായെന്നും മന്ത്രി
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

തിരുവന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന രണ്ടരശതമാനം കൂടിയെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. ഇതിലൂടെ സര്‍ക്കാരിന് 340  കോടിയുടെ നികുതി വര്‍ധനയുണ്ടായെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ പുതിയ മദ്യനയം  മന്ത്രിസഭ  അംഗീകരിച്ചുവെന്നും കേരള ടോഡി എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു

ബാര്‍ ലൈസന്‍സ് ഫീസ വര്‍ദ്ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഇതില്‍ 5 ലക്ഷം രൂപ കൂടി വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദനം കൂട്ടും. കള്ളു ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ നക്ഷത്ര പദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിര്‍പ്പുമായി രം?ഗത്തു വന്നിരുന്നു.

കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തില്‍ നിര്‍ദേശങ്ങളുണ്ടാകും. ഏപ്രില്‍ മാസത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ നയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കും, അതിനായുള്ള നടപടി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളില്‍ റെസ്റ്റോറന്റുകളില്‍ ബിയര്‍ വൈന്‍ വില്‍ക്കാന്‍ ടൂറിസം സീസണില്‍ പ്രത്യേക ലൈസന്‍സ് നല്‍കുമെന്നും പൂട്ടിക്കിടക്കുന്ന ചില്ലറ വില്‍പ്പനശാലകള്‍ തുറക്കാനും ക്ലാസ്സിഫിക്കേഷന്‍ പുതുക്കല്‍ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com