പ്രധാന പൈപ്പ് ലൈന്‍ പൊട്ടി; ഇന്നും നാളെയും കൊച്ചിയില്‍ കുടിവെള്ള വിതരണം മുടങ്ങും 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th July 2023 07:08 AM  |  

Last Updated: 28th July 2023 07:08 AM  |   A+A-   |  

pipeline

പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

 

കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന്‍ പരിധിയിലുള്‍പ്പെട്ട തമ്മനം- പാലാരിവട്ടം റോഡില്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ കൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കടവന്ത്ര, കതൃക്കടവ്, തമ്മനം, കലൂര്‍, ദേശാഭിമാനി, കറുകപ്പിള്ളി, പോണേക്കര, ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല ചളിക്കവട്ടം, പൊന്നുരുന്നി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരപരിധിയിലുളള 33 മുതല്‍ 44 വരെയുള്ള ഡിവിഷനുകളിലും 46, 47, 70,71, 72 ഡിവിഷനുകളിലും ചേരാനല്ലൂര്‍ പഞ്ചായത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, അമ്മന്‍കോവില്‍, കാരിക്കാമുറി, എറണാകുളം ഗവ. ആശുപത്രി, രവിപുരം എന്നിവിടങ്ങളില്‍ ശനിയാഴ്ച ഭാഗികമായും ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ണമായും കുടിവെള്ളം മുടങ്ങുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ