ആസിഡ് ആക്രമണം; ഭാസുരാംഗനെ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി
എന്‍ ഭാസുരാംഗന്‍
എന്‍ ഭാസുരാംഗന്‍

തിരുവനന്തപുരം: മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എന്‍ ഭാസുരാംഗന്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

മാറനല്ലൂര്‍ സ്വദേശിയും സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഭാസുരാംഗനെതിരെ ആരോപണം ഉയര്‍ന്നത്.  മധുരയിലെ ലോഡ്ജിലാണ് സിപിഐ പ്രാദേശിക നേതാവ്  സജികുമാര്‍ തൂങ്ങിമരിച്ചത്.

വെള്ളൂര്‍ക്കോണം ക്ഷീരസംഘം പ്രസിഡന്റ് സുധീര്‍ഖാനാണ് സജികുമാറിന്റെ ആസിഡ് ആക്രമണത്തില്‍ മരിച്ചത്. ആദ്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രാവിലെ സുധീര്‍ഖാന്‍ കിടന്നിരുന്ന മുറിയില്‍ മരിച്ച സജികുമാര്‍ എത്തിയിരുന്നെന്ന് സുധീര്‍ഖാന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com