എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ്  വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയാണ് പുന്നൂസ് തട്ടിയെടുത്തത്
കെ പി പുന്നൂസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
കെ പി പുന്നൂസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

കോട്ടയം: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ്  വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയാണ് പുന്നൂസ് തട്ടിയെടുത്തത്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബിലിവേഴ്സ് സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ സഹോദരനാണ് കെ പി പുന്നൂസ്. പ്രതിയെ 14 ദിവസത്തേക്ക്  കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com