ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; സ്ത്രീയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്

ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവച്ച് ക്ഷേത്രത്തിലെ ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ പരാതി.
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച് ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി. ജീവനക്കാരനെതിരെ ഫോര്‍ട്ട് പൊലീസ് കേസ് എടുത്തു. നിയന്ത്രിത സ്ഥലത്തേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരന്റെ വിശദീകരണം. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സ്ത്രീ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു 

ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവച്ച് ക്ഷേത്രത്തിലെ ജീവനക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ പരാതി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിലെ നിയന്ത്രിത മേഖലയിലേക്ക് സ്ത്രീ കടക്കാന്‍ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരന്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com