സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ

സിനിമയിൽ അഭിനയിക്കാൻ വന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം
റെജി എംകെ
റെജി എംകെ

കോട്ടയം: സിനിമ ഷൂട്ടിങ്ങിനെത്തിയ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് റെജി.

കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com