പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെകെ എബ്രഹാം രാജിവച്ചു; ജയിലില്‍ നിന്ന് രാജിക്കത്ത്

ബാങ്കില്‍ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കെകെ എബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു
കെകെ എബ്രഹാം
കെകെ എബ്രഹാം

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെകെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ നിന്ന് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ചു. കെപിസിസി നടപടിയെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി.

താന്‍ നിരപരാധിയാണെന്നും പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരന് അയച്ച കത്തില്‍ പറയുന്നു. ബാങ്കില്‍ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ കെകെ എബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു.

കോടികളുടെ വായ്പാ തട്ടിപ്പില്‍ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വര്‍ഷമായി വിജിലന്‍സ് ഇവര്‍ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയ കേസില്‍ കെ കെ എബ്രഹാമാണ് ഒന്നാം പ്രതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com