ചിന്നക്കനാൽ; ആക്രമിക്കാൻ പാഞ്ഞടുത്ത ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ ഗൃഹനാഥന് വീണ് പരിക്ക്. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7ന് ആണ് സംഭവമുണ്ടായത്. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുമാർ. അതിനിടെ ചക്കക്കൊമ്പൻ ആക്രമിക്കാൻ എത്തിയതോടെ ഭയന്നോടുകയായിരുന്നു.
ഓടി രക്ഷപെടുന്നതിനിടെ നിലത്തുവീണ് തലയ്ക്കും കയ്യിനും കാലിനും പരുക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ വാഹനത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ