നിയമം ലംഘിച്ചാൽ‌ ഇനി പിഴ; എഐ ക്യാമറകൾ റെഡി

ബോധവത്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിനെത്തുടർന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ മുതൽ പിഴ ഈടാക്കിത്തുടങ്ങും.  ഇതിനായി എഐ ക്യാമറകൾ റെഡിയായി. മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമായിട്ടുണ്ട്. 

ബോധവത്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിനെത്തുടർന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ റോഡുകളിൽ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണുമായുള്ള വ്യവസ്ഥകളിൽ അന്തിമരൂപം ആകുന്നതേയുള്ളൂ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com