എഐ ക്യാമറകള്‍ ഇന്ന് കണ്ടത് 49,317 നിയമ ലംഘനങ്ങള്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

By സമകാലികമലയാളം ഡെസ്ക്  |   Published: 06th June 2023 09:43 PM  |  

Last Updated: 06th June 2023 09:43 PM  |   A+A-   |  

ai_camera

എഐ ക്യാമറ സ്ഥാപിക്കുന്ന തൊഴിലാളികള്‍/ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകളില്‍ ഇന്ന് കുടുങ്ങിയത് 49,317 നിയമ ലംഘനങ്ങള്‍. ഇന്നലെ അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇന്ന് വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8,454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1,252 നിയമലംഘനങ്ങള്‍.

38,520 നിയമ ലംഘനങ്ങളാണ് ആദ്യ ദിനമായിരുന്ന ഇന്നലെ ക്യാമറകളില്‍ പതിഞ്ഞത്. പ്രവര്‍ത്തനം ആരംഭിച്ച് എട്ട് മണിമുതല്‍ രാത്രി 12 മണിവരെയുള്ള കണക്കാണ് ഇത്.  726 ക്യാമറകളില്‍ 692 എണ്ണമാണ് പ്രവര്‍ത്തിച്ചത്. 250 മുതല്‍ 3000 രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍. സിഗ്‌നല്‍ ലംഘനം, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവയാണ് ക്യാമറകള്‍ കണ്ടെത്തുക.

നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ  പുതിയ എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവ് ഐപിഎസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ