ബം​ഗളൂരുവിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബസവ ന​ഗർ എസ്എൽവി റസിഡൻസി അപ്പാർട്മെന്റിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: മലയാളി യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മി ഭവനത്തിൽ ശ്രീനിവാസൻ- അജിത ദമ്പതികളുടെ മകൾ നീതു (27) ആണ് മരിച്ചത്. ആന്ധ്ര റാത്തൂർ സ്വദേശിയായ ശ്രീകാന്താണ് നീതുവിന്റെ ഭർത്താവ്. 

ബസവ ന​ഗർ എസ്എൽവി റസിഡൻസി അപ്പാർട്മെന്റിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് നീതുവും ഭർത്താവ് ശ്രീകാന്തും. 

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ മുറിയിൽ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ഒന്നര വയസുള്ള മകൾ കളമശേരിയിൽ നീതുവിന്റെ വീട്ടിലായിരുന്നു. 

ജീവൻബീമ ന​ഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃത​ദേഹം നാട്ടിലേക്ക് കൊണ്ടു പോയി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com