അശോക ചക്ര നേടിയ ആദ്യ മലയാളി സൈനികൻ ആൽബി ഡിക്രൂസ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്ക്   |   Published: 07th June 2023 08:25 AM  |  

Last Updated: 07th June 2023 08:25 AM  |   A+A-   |  

albi dcruz

ആൽബി ഡിക്രൂസ്

തിരുവനന്തപുരം: കേരളത്തിൽ ധീരതയ്‌ക്കുള്ള ആദ്യ അശോക ചക്ര ഏറ്റുവാങ്ങിയ സൈനികൻ ആൽബി ഡിക്രൂസ് (87) അന്തരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. 

1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസം റൈഫിൾസിൽ ലാൻസ്‌നായിക് 1959ലാണ് ജോലിയിൽ പ്രവേശിച്ചത്. 1975ൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം 20 വർഷത്തോളം ദുബായിലും ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി. 

ഭാര്യ: മെറ്റിൽഡ, മക്കൾ: ഗ്ലാഡിസ്റ്റൺ, ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം; ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ