​ഗുണം അറിഞ്ഞ് കഴിക്കാം, ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി; ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ്ങ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2023 09:12 AM  |  

Last Updated: 07th June 2023 09:12 AM  |   A+A-   |  

food

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഹോട്ടലുകളുടെയും ബേക്കറികളുടെയും വിവരങ്ങളുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി. ‍ലോക ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന് മന്ത്രി വീണാ ജോർജ് ആപ്പ് അവതരിപ്പിക്കും. 

നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയത്. ‌വിവിധ മികവുകളെ അടിസ്ഥാനവമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നൽകുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ​ഗുണനിലവാരം മുതൽ ജീവനക്കാരുടെ ആരോ​ഗ്യസർട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കാനും കഴിയും. റേറ്റിങ് പട്ടികയിൽ പെടാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ അവസരമുണ്ട്. 

ആപ്പിൽ ഗൂ​ഗിൾ മാപ്പ് ലിങ്ക് ചെയ്തിട്ടുള്ളതിനാൽ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി സുഖമായി വാ​ഗമണ്ണിലേക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ