വീട്ടിൽ പൂജ ചെയ്യാനെത്തിയ യുവാവ് 16കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്ക്   |   Published: 07th June 2023 08:58 AM  |  

Last Updated: 07th June 2023 09:13 AM  |   A+A-   |  

rape

ഷിജു

മലപ്പുറം: വീട്ടിൽ പൂജ ചെയ്യാനെത്തിയ യുവാവ് 16കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു.

വീട്ടിലെ ദുർമരണങ്ങളും അനിഷ്‌ടസംഭവങ്ങളും ഒഴിവാക്കാൻ പൂജ വേണമെന്ന് ഷിജു പറഞ്ഞത് വിശ്വസിച്ചാണ് വീട്ടുകാർ പൂജ നടത്താൻ തയ്യാറായത്. കഴിഞ്ഞ മാസം 29ന് വീട്ടിൽ പൂജയ്‌ക്കെത്തിയപ്പോൾ ഇയാൾ 16കാരിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയോടും ഇയാൾ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ചൈൽഡ് ലൈനിനും എടവണ്ണ പൊലീസിനും പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വർഷങ്ങളായി എടവണ്ണ കുന്നുമ്മലിൽ ജോലി ചെയ്‌തുവരികയാണ് ഷിജു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ