'അവരുടെ കൗതുകം കണ്ട് വാഹനത്തിൽ കയറ്റി', കുട്ടികളുമൊത്ത് മന്ത്രിയുടെ സവാരി; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2023 09:55 AM  |  

Last Updated: 09th June 2023 09:55 AM  |   A+A-   |  

minister

കെ കൃഷ്ണൻകുട്ടി കുട്ടികൾക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്

പാലക്കാട്: മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഔദ്യോ​ഗിക വാഹനത്തിൽ കുട്ടികൾക്ക് ഉല്ലാസയാത്ര. പെരുമാട്ടി പഞ്ചായത്തിലെ മണിയാട്ട്കുളമ്പ് അങ്കണവാടി ഉദ്ഘാടനത്തിന് ശേഷം മടങ്ങാൻ നിന്നപ്പോഴാണ് കുട്ടികൾ വാഹനത്തിന് അരികിലേക്ക് ഓടി എത്തിയത്.

കുട്ടികളുടെ കൗതുകം കണ്ട് മന്ത്രി അവരെയും കൂട്ടി ഒരു ചെറുസവാരിക്ക് പോവുകയായിരുന്നു. യാത്രയുടെ വിഡിയോ മന്ത്രി തന്നെയാണ് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശ്രീമഹേഷ് കൊല്ലാന്‍ ലക്ഷ്യമിട്ടത് മൂന്നുപേരെ; ഓണ്‍ലൈനില്‍ മഴു വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ