ഹനുമാന്‍ കുരങ്ങ് എവിടെ?, മരത്തിന്റെ മുകളില്‍ നിന്നും ചാടിപ്പോയി;തിരച്ചില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th June 2023 11:40 AM  |  

Last Updated: 17th June 2023 11:42 AM  |   A+A-   |  

monkey

ഹനുമാൻ കുരങ്ങ്, ഫയൽ

 

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍ കടയുടെ സമീപത്ത് കുരങ്ങനെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍ കുരങ്ങ് പുറത്തുചാടിയത്. ഹനുമാന്‍ കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അവിടെ നിന്നും ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.  


കഴിഞ്ഞ ദിവസം ഭക്ഷണവും മറ്റും കാണിച്ച് ഹനുമാന്‍ കുരങ്ങനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ