കാർഗോയിൽ വീണ്ടും സ്വർണക്കടത്ത്; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിൽ 206 ഗ്രാം സ്വര്‍ണം
By സമകാലിക മലയാളം ഡെസ്ക് | Published: 21st June 2023 09:35 PM |
Last Updated: 21st June 2023 09:38 PM | A+A A- |

പിടികൂടിയ സ്വർണം/ ടെലിവിഷൻ ദൃശ്യം
കൊച്ചി; കൊച്ചി നെടുമ്പാശ്ശേരിയിൽ കാർഗോയിലൂടെ കടത്തിയ സ്വർണം പിടികൂടി. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വര്‍ണമാണ് പിടികൂടായത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു. 11 ലക്ഷത്തിലധികം വില വരുന്ന 206 ഗ്രാമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. യുഎഇയില്‍നിന്ന് അബൂബക്കര്‍ എന്നയാളാണ് അയച്ചത്.
തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയിൽ കാര്‍ഗോയിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണാണ് പിടികൂടിയത്. ഇതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന ശക്തമാക്കിയത്. ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്സ്റേ പരിശോധനയിൽ അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു.
ഈന്തപ്പഴത്തിലെ കുരു കളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു ഇന്നലെ പിടികൂടിയ സ്വർണം. കൂടാതെ, പാൽപ്പൊടിയിലും സ്വർണമുണ്ടായിരുന്നു. കാർഗോ എത്തിയ മേൽവിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 95 വര്‍ഷം തടവ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ