ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന
By സമകാലികമലയാളം ഡെസ്‌ക് | Published: 25th June 2023 11:38 AM |
Last Updated: 25th June 2023 12:26 PM | A+A A- |

മുഹമ്മദ് ഫൈസൽ, ഫെയ്സ്ബുക്ക്
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന.
എംപിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'വിളക്കിനുള്ളിലാണ് ഇരുട്ട്; കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ്'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ