വീട്ടിലെത്തിയ കൊമ്പൻ വരാന്തയിലുണ്ടായിരുന്ന ചക്കയുമായി 'മുങ്ങി' 

ആനവാരി ആദിവാസി കോളനിക്ക് സമീപം പുലർച്ചെയാണ് ആനയിറങ്ങിയത്
വരാന്തയിലുണ്ടായിരുന്ന ചക്ക ആന എടുക്കുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
വരാന്തയിലുണ്ടായിരുന്ന ചക്ക ആന എടുക്കുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട്

പാലക്കാട്: മുണ്ടൂരിന് സമീപം പുളിയംപുള്ളിയിൽ കാട്ടാനയിറങ്ങി. ആനവാരി ആദിവാസി കോളനിക്ക് സമീപം പുലർച്ചെയാണ് ആനയിറങ്ങിയത്.  
വീട്ടുപറമ്പിലെത്തിയ ആന വരാന്തയിൽ സൂക്ഷിച്ച ചക്ക അകത്താക്കി. സമീപമുണ്ടായിരുന്ന നായക്കൂട് ആന തകർത്തു.

പുളിയംപുള്ളി റെജിയുടെ വീട്ടിലാണ് ആന ഇറങ്ങിയത്. തുടർന്ന് നായക്കൂട്ടം ബഹളം വെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. കാട്ടാന ശല്യം വ്യാപകമാണ് പ്രദേശമാണ് പുളിയംപുള്ളി. ഇവിടുത്തെ കൃഷി ആനയിറങ്ങി നശിപ്പിക്കുന്നത് പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. പ്ര​ദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com