ഈ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടി

By സമകാലികമലയാളം ഡെസ്ക്   |   Published: 30th June 2023 04:08 PM  |  

Last Updated: 30th June 2023 04:08 PM  |   A+A-   |  

ration card

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  ഈ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസം കൂടി നീട്ടി. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൂടി റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന്ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് മാസസാവസാനം റേഷന്‍ വാങ്ങാനെത്തിയവര്‍ പ്രതിസന്ധിയിലായിരുന്നു.ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. ര

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍;  ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ