ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്‌നരാക്കി തറയില്‍ നീന്തിച്ച് റാഗിങ്: 9 പേര്‍ക്ക് 2 വര്‍ഷം തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 10:05 AM  |  

Last Updated: 01st March 2023 10:05 AM  |   A+A-   |  

Jail

ഫയല്‍ ചിത്രം

 


കോട്ടയം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ നാട്ടകം പോളിടെക്നിക്കിലെ സീനിയർ വിദ്യാർഥികളായ ഒൻപത് പേർക്ക് തടവ് ശിക്ഷ. അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, ജെറിൻ കെ പൗലോസ്, കെ എം ശരൺ, പ്രവീൺ, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവരെ രണ്ട് വർഷം വീതം തടവിനു ശിക്ഷിച്ചു. പ്രതികൾ 12,000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. 

2016 ഡിസംബർ 2നാണ് റാ​ഗിങ് നടന്നത്. കോളജ് ഹോസ്റ്റലിൽ വച്ചായിരുന്നു സംഭവം. ജൂനിയർ വിദ്യാർഥികളെ വീട്ടിൽ പോകാൻ അനുവദിക്കാതെ ന​ഗ്നരാക്കി നിർത്തി വെള്ളമില്ലാത്ത തറയിൽ നീന്തിച്ചെന്നും ഒറ്റക്കാലിൽ നിർത്തിയെന്നുമായിരുന്നു പരാതി.  അലമാരയ്ക്കുള്ളിൽ കയറ്റിയിരുത്തി പാട്ടുപാടിച്ചു, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, തലയിൽ വെള്ളം കോരി ഒഴിച്ചു എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ. 

പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി അവിനാശ് എന്ന വിദ്യാർഥിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. വൃക്ക തകരാറിലായെന്നു കണ്ടെത്തിയതോടെ ഏറെ നാൾ ചികിത്സയിൽ തുടർന്നു. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് 50,000 രൂപ അവിനാശിന് നൽകാനാണ് ഉത്തരവ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരിയോടാ കളി! അക്രമിയുടെ തലയ്ക്ക് തേങ്ങ കൊണ്ടടിച്ച് തുരത്തി പ്ലസ് വൺകാരി, താരമായി അനഘ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌