പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ നിർമാണം, ‌വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തിൽ നിന്ന്; ഉടമക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 08:12 AM  |  

Last Updated: 01st March 2023 08:28 AM  |   A+A-   |  

varappuzha_explosion

സ്ഫോടനം നടന്ന പ്രദേശം/ ചിത്രം: പിടിഐ

 

കൊച്ചി: എറണാകുളം വരാപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായ സംഭവത്തിൽ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത ജെൻസനെ മുഖ്യപ്രതിയാക്കിയാണ് കേസെടുത്തത്. ലൈസൻസില്ലാതെയാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുത്തത്. പരിക്കേറ്റ ജെൻസൺ(38) ആശുപത്രിയിൽ ചികിത്സയിലാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ‌ കേസെടുത്തിരിക്കുന്നത്. 

സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തിൽ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു. പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ ഇവിടെ നടന്നത് പടക്ക നിർമാണമാണെന്നാണ് വിവരം. ജയ്സൺ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളത്. അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു, കളക്ടർ പറഞ്ഞു. ഫോറൻസിക് വിദ​ഗ്ധർ ഇന്ന് സംഭവസ്ഥലം പരിശോധിക്കും. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ സ്ഫോടനമുണ്ടായത്. ആൻസണിന്റെ സഹോദരൻ ഡേവിസ് (51) സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മൂന്ന് കൂട്ടികൾ ഉൾപ്പെടെ ഏഴുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചിക്തിസയിലാണ്. ആൻസണിന്റെ മകൻ ജെൻസൺ, തൊട്ടടുത്ത വീട്ടിലെ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തർ (7), എൽസ (5), അയൽവാസി കെ ജെ മത്തായി (69), മകൻ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പൂർണമായും തകർന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾക്കും നാശം സംഭവിച്ചു. 

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണം; ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌