ഗ്രാന്റ് വൈകി; സര്‍വകലാശാല ജീവനക്കാരുടെ ശമ്പളം വൈകി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 09:26 PM  |  

Last Updated: 01st March 2023 09:26 PM  |   A+A-   |  

kalady_university

കാലടി സര്‍വകലാശാല/ ഫെയ്‌സ്ബുക്ക്

 

കൊച്ചി:  കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാന്‍ കാരണം. 800ലധികം ജീവനക്കാരാണു സര്‍വകലാശാലയിലുള്ളത്. ശമ്പളം ലഭിക്കാന്‍ വൈകുമെന്നാണു റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. സര്‍വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഫെബ്രുവരി മാസത്തെ തുകയാണു മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെന്‍ഷനും നല്‍കിവന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ വീണ്ടും ഹെലികോപ്റ്റര്‍; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ മന്ത്രിസഭാ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ