ട്രെയിനിന്റെ വാതിലില്‍ നിന്ന് ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തി; വീണ് രണ്ടുപേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 10:19 AM  |  

Last Updated: 01st March 2023 10:19 AM  |   A+A-   |  

uthralikavu pooram

ഉത്രാളിക്കാവ് പൂരം, സ്‌ക്രീന്‍ഷോട്ട്‌

 

തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ, ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപ്പുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനില്‍ നിന്ന് വീണത്.

ഇന്നലെയായിരുന്നു ഉത്രാളിക്കാവ് പൂരം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. പൂരം നടക്കുന്നതിനിടെ ആ വഴി കടന്നുവന്ന ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ട്രെയിനിന്റെ വാതിലില്‍ നിന്ന് പൂരം പകര്‍ത്തുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ വീണത് പൊലീസുകാരന്റെ ദേഹത്തേയ്ക്ക് ആയിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അരുണിനും പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി, സാവകാശം നല്‍കുന്നത് മൂന്നാം തവണ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌