വേദിയിലെ 'ഒറ്റയാൾ', ചൊവ്വര ബഷീർ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2023 08:26 AM  |  

Last Updated: 02nd March 2023 08:26 AM  |   A+A-   |  

chowara bhasheer

ചൊവ്വര ബഷീർ/ ചിത്രം ഫെയ്‌സ്‌ബുക്ക്

കൊച്ചി: നാല് പതിറ്റാണ്ടായി നാടകവേദികളിൽ നിറഞ്ഞാടിയ ചൊവ്വര ബഷീർ അന്തരിച്ചു. 65 വയസായിരുന്നു. അമേച്വർ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് 'തീർഥാടനം' എന്ന നാടകത്തിലൂടെ പ്രഫഷനൽ നാടക രം​ഗത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വിവിധ നാടക സമിതികളുടെ കൂടെ മൂവായിരത്തോളം വേദികളിൽ അഭിനയിച്ചു.

വേദികളിൽ ഒറ്റയാൾ നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായി. അഷറഫ് മല്ലിശേരി രചിച്ച്‌ സഹീർ അലി സംവിധാനം ചെയ്ത വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥ ‘ജന്മദിനം’ നൂറുകണക്കിന് സ്റ്റേജുകളിൽ അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. കളമശേരി എച്ച്‌എംടിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2018ൽ വിരമിച്ചു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു‌വെങ്കിലും നാടക വേദികളിൽ സജീവമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിയന്ത്രണംവിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടില്‍; ദമ്പതികളെ നാട്ടുകാര്‍ രക്ഷിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ