യുവതിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് റിപ്പോർട്ട്

കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്.
കോഴിക്കോട് മെഡിക്കൽ കോളജ്/ ചിത്രം ട്വിറ്റർ
കോഴിക്കോട് മെഡിക്കൽ കോളജ്/ ചിത്രം ട്വിറ്റർ

തിരുവനന്തപുരം: അഞ്ച് വർഷങ്ങൾക്ക് മുൻപ് ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ  
കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്. . തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും വിദ​ഗ്‌ധരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോർട്ട്.

2017ലാണ് കോഴിക്കോട് സ്വദേശിയായ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സിസേറിയന് വിധേയയാകുന്നത്. കടിനമായ വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. വിവിധയിടങ്ങളിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആരോ​ഗ്യ മന്ത്രി വീണ ജോർജ് രണ്ട് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ കോളജിലെ ഇൻസ്ട്രമെന്റൽ രജിസ്റ്റർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ നിന്നും കത്രിക നഷ്ടപെട്ടതായി പറയുന്നില്ല. എന്നാൽ അതിന് മുൻപ് 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിൽ വെച്ചാണ്.

ആ കാലഘട്ടത്തിൽ ഇൻസ്ട്രമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടുത്തെയാണെന്ന് കണ്ടെത്താനാൻ കഴിഞ്ഞില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കാലപ്പഴക്കം നിർണയിക്കാൻ ഫോറൻസിക് വിഭാഗത്തിന്റെ സഹായവും സംഘം തേടിയിരുന്നു. ആദ്യ അന്വേണത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com