ഇടുക്കിയില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് അങ്കമാലി സ്‌കൂളില്‍നിന്നു വിനോദയാത്രയ്ക്കു പോയവര്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 02nd March 2023 04:27 PM  |  

Last Updated: 02nd March 2023 04:30 PM  |   A+A-   |  

edukki_death

കുട്ടികളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍/ ടെലിവിഷന്‍ ചിത്രം

 

തൊടുപുഴ:  ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ റീച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നീ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ 5 പേര്‍ പാറകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കുട്ടികളുട മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലൈഫ് മിഷന്‍ കോഴ: എം ശിവശങ്കറിനു ജാമ്യമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ