ജനകീയ പ്രതിരോധ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കും; നാളെ തൃശൂരിൽ പ്രസം​ഗിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 08:38 PM  |  

Last Updated: 03rd March 2023 08:38 PM  |   A+A-   |  

ep

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പങ്കെടുക്കും. നാളെ തൃശൂരിലാണ് ജയരാജൻ ജാഥയിൽ പങ്കെടുക്കുക. തിരുവനന്തപുരത്തുള്ള ഇപി നാളെ രാവിലെ തൃശൂരിലേക്ക് യാത്ര തിരിക്കും. 

ഫെബ്രുവരി 20 മുതല്‍ മാർച്ച് 18 വരെയാണ് ജാഥ. കാസർകോട്ടു നിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത്.

നേരത്തെ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജൻ മറുപടി നൽകിയിരുന്നു. താൻ ജാഥയിൽ അം​ഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു. എല്ലാവരും പ്രതിരോധ ജാഥയുടെ ഭാഗമാണ്. എല്ലാവരും ജാഥയിൽ പങ്കെടുത്തേ മതിയാകൂ. ജാഥയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.

ചില മാധ്യമങ്ങൾ തന്നെ ടാർഗറ്റ് ചെയ്യുകയാണ്. അതിന് ചിലർ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. അവർക്ക് ചിലർ ഉപദേശവും നിർദേശങ്ങളും കൊടുക്കുന്നുമുണ്ട്. അതനുസരിച്ച് ചില മാധ്യമങ്ങൾ വാർത്ത മെനഞ്ഞെടുക്കുന്നു. നിങ്ങൾ മെനഞ്ഞെടുത്താലും പ്രസിദ്ധീകരിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്നും ഇപി നേരത്തെ പ്രതികരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പ്രമുഖ യാത്രക്കാരൻ'; ഇപിയെ തണുപ്പിക്കാൻ ഇൻഡി​ഗോ ശ്രമം, ഉന്നത ഉദ്യോ​ഗസ്ഥർ ഫോണിൽ വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌