'പ്രമുഖ യാത്രക്കാരൻ'; ഇപിയെ തണുപ്പിക്കാൻ ഇൻഡി​ഗോ ശ്രമം, ഉന്നത ഉദ്യോ​ഗസ്ഥർ ഫോണിൽ വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 08:21 PM  |  

Last Updated: 04th March 2023 10:36 AM  |   A+A-   |  

ep_jayarajan

ഇപി ജയരാജന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം; എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ച് വിമാനക്കമ്പനിയായ ഇൻഡി​ഗോ. നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇൻഡി​ഗോയുടെ ഉദ്യോ​ഗസ്ഥർ ഫോണിലൂടെ വിളിച്ചാണ് ഇപിയോട് അഭ്യർത്ഥന നടത്തിയത്. ഇൻഡി​ഗോയുടെ പ്രമുഖ ഉപഭോക്താവാണ് താൻ എന്ന് പറഞ്ഞുവെന്നും ഇപി പറഞ്ഞു. രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെപ്പെട്ട സംഭവത്തിലാണ് ഇപി ജയരാജനെ ഇൻഡി​ഗോ വിലക്കിയത്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തിയതിനായിരുന്നു നടപടി. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. 

എന്നാൽ മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നും ഇൻഡിഗോ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട്, വിലക്ക് ഇൻഡി​ഗോ പിൻവലിച്ചെങ്കിലും ഇനി വിമാനത്തിൽ കയറില്ല എന്നായിരുന്നു ജയരാജന്റെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മോദിയുടേത് അതിരുകവിഞ്ഞ മോഹം; കേരളത്തില്‍ സ്ഥാനമില്ല; ഭീമാബദ്ധമെന്ന് പിണറായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ