ഓട്ടോയിൽ എൽകെജി വിദ്യാർത്ഥിക്ക് ക്രൂര പീഡനം; യുവാവിന് അഞ്ചു വർഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 08:58 PM  |  

Last Updated: 03rd March 2023 08:58 PM  |   A+A-   |  

lkg student sexual_abuse

വിപിന്‍ ലാല്‍

 

തിരുവനന്തപുരം; എൽകെജി വിദ്യാർത്ഥിയെ ഓട്ടോയിൽ വച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ ഡ്രൈവർക്ക് അ‍ഞ്ച് വർഷം കഠിനതടവ്. തിരുവനന്തപുരം സ്വദേശിയായ വിപിന്‍ ലാലിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയും ചുമത്തി. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ ആറുമാസം അധിക ശിക്ഷ അനുഭവിക്കണം.

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ട് പോകും വഴിയായിരുന്നു അതിക്രമം. സംഭവദിവസം രാവിലെ കുട്ടിയെ പ്രതിയുടെ വാഹനത്തിലാണ് അമ്മ സ്‌കൂളിലേക്ക് അയച്ചത്. രണ്ട് ദിവസത്തിന് ശേഷം കടുത്ത പനി ബാധിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്.

ബന്ധുക്കളാണ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കൂടി നിര്‍ദേശിച്ച പ്രകാരം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ചു കുട്ടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിദ്യാർത്ഥികളുടെ മരണം; മാങ്കുളത്ത് ട്രക്കിങ് നിരോധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ