120 ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍; വില ഒരുകോടി രൂപയ്ക്ക് മുകളില്‍, രണ്ടുപേര്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 04th March 2023 07:31 PM  |  

Last Updated: 04th March 2023 07:31 PM  |   A+A-   |  

tobaco

പിടിച്ചെടുത്ത പുകയിലെ ഉത്പ്പന്നങ്ങള്‍

 

തിരുവല്ല: തിരുവല്ലയില്‍ ഒരു കോടി രൂപക്ക് മുകളില്‍ വില വരുന്ന 120 ചാക്ക് പുകയില ഉല്‍പന്നങ്ങളുമായി 55കാരനും സ്ത്രീയും ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. പായിപ്പാട് പിസി കവലയില്‍ പള്ളിക്കച്ചിറ വീട്ടില്‍ ജയകുമാര്‍, ഒപ്പം താമസിച്ചിരുന്ന നാലു കോടി ആശ നിവാസില്‍ ആശ നായര്‍ എന്നിവരാണ് പിടിയിലാണ്.

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ ആറരയോടെ ഡാന്‍സാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടിലെ രണ്ട് മുറികളിലായാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ആശയുടെ പേരിലായിരുന്നു വീട് വാടകക്ക് എടുത്തിരുന്നത്.

തിരുവല്ലയിലെ പെരിങ്ങര മൂവിടത്ത് പടിയില്‍ വാടകക്ക് വീടെടുത്ത് വ്യാജ വിദേശ മദ്യ നിര്‍മാണം നടത്തിയ സംഭവത്തില്‍ എട്ടു വര്‍ഷം മുമ്പ് ഇരുവരും പൊലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും വലിയ നിരോധിത പുകയില ഉല്‍പന്ന വേട്ടയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരം തീപിടിത്തം; നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍, അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ