സെക്കന്റുകളുടെ വ്യത്യാസം; പാഞ്ഞടുത്ത് ട്രെയിന്‍, പാളത്തില്‍ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

By സമകാലികമലയാളം ഡെസ്ക്  |   Published: 04th March 2023 09:22 PM  |  

Last Updated: 04th March 2023 09:22 PM  |   A+A-   |  

train

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കൊല്ലം: റെയില്‍വെ ട്രാക്കില്‍ കാല്‍വഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവല്‍പുര റെയില്‍വേ സ്റ്റേഷന് സമീപം പുലര്‍ച്ചെയായിരുന്നു സംഭവം.

കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു വൃദ്ധന്‍. റെയില്‍വേ പാളത്തിലൂടെ നടന്നു വരുമ്പോള്‍ കല്ലില്‍ തട്ടി വീഴുകയായിരുന്നു.  ഈ സയമയം ട്രെയിന്‍ കടന്നുവരുന്നുണ്ടായിരുന്നു. ചായക്കട നടത്തുന്നയാള്‍ ഇതുകണ്ട് ബഹളംവെച്ചതോടെ, കടയില്‍ നിന്ന അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ ഓടിയെത്തി ട്രാക്കില്‍ നിന്ന് വൃദ്ധനെ വലിച്ചു മാറ്റി. സെക്കന്റുകള്‍ക്കിടയില്‍ ട്രെയിന്‍ കടന്നുപോവുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ കൈക്കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ സഞ്ചരിച്ച ശിക്കാരവള്ളം മറിഞ്ഞു; അഷ്ടമുടി കായലില്‍ അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌