ജോയന്റ് ബാങ്ക് ലോക്കർ: ഉടമകളിലൊരാൾ മരിച്ചാൽ സഹയുടമയ്ക്ക് കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി 

ഭർത്താവ് മരിച്ചതിനാൽ, ബാങ്ക്, ജോയന്റ് ലോക്കർ തുറക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഉത്തരവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



കൊച്ചി: സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കർ എടുത്തവരിൽ ഒരാൾ മരിച്ചാൽ സഹയുടമയ്ക്ക് ലോക്കർ സ്വതന്ത്രമായി കൈകാര്യം ചെയ്യാമെന്ന് ഹൈക്കോടതി. ഭർത്താവ് മരിച്ചതിനാൽ, ബാങ്ക്, ജോയന്റ് ലോക്കർ തുറക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊല്ലം സ്വദേശിനി ലളിതാംബിക നൽകിയ ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ജൂലൈ 31-നാണ് ശശിധരൻ മരിച്ചത്. ശശിധരന്റെയും ഹർജിക്കാരിയുടെയും പേരിൽ എസ്ബിഐ ചടയമംഗലം ബ്രാഞ്ചിലാണ് ലോക്കറുള്ളത്. ഭർത്താവിന്റെ മരണശേഷം ലോക്കർ തുറക്കാൻ ലളിതാംബിക ബാങ്കിലെത്തിയപ്പോഴാണ് അധികൃതർ തടസ്സം പറഞ്ഞത്. ലോക്കർ തുറക്കാൻ നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതേത്തുടർന്നാണ് ലളിതാംബിക ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ രണ്ടുമക്കളും കേസിൽ കക്ഷികളായി.

നോമിനിയുടെ കാര്യത്തിൽ ബാധകമായ കാര്യങ്ങൾ രണ്ടുപേരുടെയും പേരിലെടുത്ത ലോക്കറിന്റെ കാര്യത്തിൽ ബാധകമല്ലെന്ന് കോടതി പറഞ്ഞു. ജോയന്റ് ലോക്കർ സ്വതന്ത്രമായി കൈകാര്യംചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകളും തടസ്സമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com