പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 12:18 PM  |  

Last Updated: 04th March 2023 12:18 PM  |   A+A-   |  

SILVERSTORM

സില്‍വര്‍ സ്റ്റോം, സ്‌ക്രീന്‍ഷോട്ട്

 

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്‌റ്റോം അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

പാര്‍ക്കില്‍ കുളിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശമ്പളവും അവധിയും ചോദിച്ചു, നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ