ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി, സുരക്ഷ ശക്തമാക്കി അ​ഗ്നിരക്ഷാസേന, നാല് പ്രത്യേക ട്രെയിനുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 08:10 AM  |  

Last Updated: 05th March 2023 08:10 AM  |   A+A-   |  

Chakkulathukavu-Pongala-tomorrow

ഫയല്‍ ചിത്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അ​ഗ്നിരക്ഷാസേന ഒരുക്കുന്നത്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റിഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. 300 അ​ഗ്നിശമന സേനഅം​ഗങ്ങളെയാണ് ഇതിനായി വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോ​ഗ്യ സംഘത്തെയും ആരോ​ഗ്യവകുപ്പ് ഒരുക്കും. 35 ആംബുലൻസുള്ള 10 മെഡിക്കൽ സംഘത്തെ നി​യോ​ഗിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

ട്രാൻസ്ഫോമറിന് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. എറണാകുളത്ത് നിന്നും നാ​ഗകോവിൽ നിന്നും തിരിച്ചും നാല് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. പത്ത് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും പൊങ്കാല ദിനത്തിൽ അനുവദിച്ചിട്ടുണ്ട്. മാർച്ച് 7നാണ് പൊങ്കാല. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചുട്ടുപൊള്ളി കേരളം, വരും ദിവസങ്ങളിലും താപനില ഉയരും  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌